)
ഗാസ: ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായി, അദ്യ ഘട്ടത്തിൽ ഏഴ് പേരെ ഹമാസ് മോചിപ്പിക്കും. റെഡ് ക്രോസിനാണ് മോചിപ്പിക്കുന്ന ബന്ദികളെ കൈമാറുക. ഇസ്രയേലിൻ്റെ 20 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക. ഓരോ ഘട്ടമായാകും മോചനം. ഷാം എൽ ഷെയ്ക്ക് സമാധാന ഉച്ചകോടിയുടി നടക്കുന്നതിനു മുൻപ് തന്നെ ബന്ദികളെ മോചിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോകരാജ്യങ്ങളിലെ നേതാക്കൾ ഈജിപ്തിൽ എത്തിചേർന്നിട്ടുണ്ട്. Arrived in the historic city of Cairo as special representative of Prime Minister @narendramodi to attend the Gaza Peace Summit at Sharm el-Sheikh. pic.twitter.com/DnN0yGJcEs
— Kirti Vardhan Singh (@KVSinghMPGonda) October 12, 2025
ഷാം എൽ ഷെയ്ക്കിലെ റെഡ് സീ റിസോർട്ടിലാണ് ഉച്ചകോടി നടക്കുക. ഈജിപ്ഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 27 രാജ്യങ്ങളിലെ നേതാക്കൻമാരും ഉദ്യോഗസ്ഥൻമാരും ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രിയായ കീർത്തി വർധൻ സിംഗ് ആണ് ഇന്ത്യയെ പ്രതിനിതീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ഹമാസും, ബെഞ്ചമിൻ നെതന്യാഹുവും പങ്കെടുക്കില്ല.
US President Donald Trump has departed for Israel and Egypt to sign the historic peace agreement ending the war in Gaza. In Israel, he is scheduled to address the parliament before traveling to Egypt to attend a major international summit in the Red Sea resort city of Sharm… pic.twitter.com/y1B8bMStkh
— Zoom News (@zoomnewskrd) October 12, 2025
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.