)
യുക്രൈൻ റഷ്യ സംഘർഷം യുദ്ധം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ചർച്ചയും നയതന്ത്രവും മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗമെന്നും ഇന്ത്യ പറഞ്ഞു. പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ആഗോള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും, യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തിക നഷ്ടവും ഇന്ത്യൻ പ്രതിനിധി പി ഹരീഷ് വ്യക്തമാക്കി.
'യുക്രൈനിൽ താൽക്കാലികമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ സ്ഥിതി' എന്ന വിഷയത്തിന്റെ ചർച്ചയിൽ സംസാരിച്ച അംബാസഡർ ഹരീഷ് , യുക്രൈനിലെ സ്ഥിതിഗതികളിൽ ഇന്ത്യ ഇപ്പോഴും ആശങ്കാകുലരാണെന്നും, നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, യുദ്ധകൊണ്ട് പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നും ചർച്ചയിൽ പറഞ്ഞു.
നയതന്ത്ര ശ്രമങ്ങൾ
കൂടാതെ, സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാനും, സമാധാനത്തിനുള്ള സാധ്യത ഈ നയതന്ത്ര ശ്രമങ്ങളിലൂടെ ഒത്തുതീർപ്പാക്കാൻ കഴിയുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.
വ്യാഴാഴ്ച, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി സംസാരിച്ചു. സംഘർഷം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അവലോകനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.