close

News WrapGet Handpicked Stories from our editors directly to your mailbox

ഷാങ്ഹായ് ഉച്ചകോടി: ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിവാദനം ചെയ്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്‌. 

Updated: Jun 14, 2019, 12:47 PM IST
ഷാങ്ഹായ് ഉച്ചകോടി: ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ബിഷ്കേക്: ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിവാദനം ചെയ്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്‌. 

ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും, ഭീകരവാദത്തിനെതിരെ രാജ്യന്തര സമ്മേളനം വിളിക്കണമെന്നും മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. 

പാക്കിസ്ഥാന്‍റെ പേര് പരമാര്‍ശിക്കാതെയായിരുന്നു ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്‍റെ ശക്തമായ സന്ദേശം മോദി അറിയിച്ചത്.
തന്‍റെ ശ്രീലങ്ക സന്ദര്‍ശനത്തിനിടെ ഭീകരവാദത്തിന്‍റെ ഞെട്ടിക്കുന്ന മുഖം താന്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയെ നേരിടാൻ എല്ലാവരും ഒന്നിച്ചുചേരേണ്ടത് ആവശ്യമാണ് എന്നദ്ദേഹം പറഞ്ഞു. ഭീകരത ദിനം പ്രതി നിരപരാധികളുടെ ജീവനെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമാന്‍ ഖാനും പങ്കെടുത്ത വേദിയിലായിരുന്നു പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ഭാരതത്തിന്‍റെ നിലപാട് അറിയിച്ചത്. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.