ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ വച്ചാണ് സൈഫുള്ള കൊല്ലപ്പെട്ടത്. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയതിൽ മുഖ്യസൂത്രധാരനാണ് ഇയാൾ.
2001-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് സൈഫുള്ളയാണ് നേതൃത്വം നൽകിയത്. 2005-ൽ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെയുണ്ടായ ആക്രമണത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നു. ഭീകരർ വെടിയുതിർക്കുകയും ഒരു പ്രൊഫസർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2006-ൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിനും ഇയാൾ പദ്ധതിയിട്ടു.
നേപ്പാളില്‍ നിന്ന് ഇയാൾ വളരെ കാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയായിരുന്നു. ഇന്ത്യയില്‍ ഇയാൾ മൂന്ന് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സിന്ധിലെ, മത്‌ലി ഫാല്‍ക്കര ചൗക്കിലെ വീട്ടിന് മുന്നില്‍ വച്ചാണ് സൈഫുള്ള ഖാലിദ കൊല്ലപ്പെട്ടതെന്നാണ് വിവരം. ലഷ്‌കര്‍ ഇ ത്വയിബ കൂടാതെ ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവയിലും സൈഫുള്ള ഖാലിദ് പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.