Trade War : വ്യാപാര യുദ്ധം; ലോഹങ്ങളുടെയും കാന്തത്തിന്റെയും കയറ്റുമതി നിര്‍ത്തിവെച്ച് ചൈന

കാറുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്ള എല്ലാത്തിന്റെയും നിര്‍മ്മാണത്തിന് അത്യാവശ്യമായ കാന്തങ്ങളുടെ കയറ്റുമതിയും ചൈനീസ് നിര്‍ത്തിവെച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 11:50 AM IST
  • മൂലകങ്ങള്‍, ലോഹങ്ങള്‍, കാന്തങ്ങള്‍ എന്നിവയുടെ കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് .
  • കയറ്റുമതിക്കായി ചൈനീസ് സര്‍ക്കാര്‍ ഒരു പുതിയ നിയന്ത്രണ സംവിധാനം നടപ്പിലാക്കും വരെയാണ് ഈ തീരുമാനം.
  • ട്രംപിന്റെ ശിക്ഷാപരമായ വ്യാപാര യുദ്ധത്തിനെതിരായ ചൈനയുടെ പ്രതികാരത്തിന്റെ ഭാഗമാണ് ഈ ഔദ്യോഗിക നടപടി.
Trade War : വ്യാപാര യുദ്ധം;  ലോഹങ്ങളുടെയും കാന്തത്തിന്റെയും കയറ്റുമതി നിര്‍ത്തിവെച്ച് ചൈന

ബീജിംഗ്  : യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മൂലകങ്ങള്‍, ലോഹങ്ങള്‍, കാന്തങ്ങള്‍ എന്നിവയുടെ കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് . കാറുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്ള എല്ലാത്തിന്റെയും നിര്‍മ്മാണത്തിന് അത്യാവശ്യമായ കാന്തങ്ങളുടെ കയറ്റുമതിയും ചൈനീസ് നിര്‍ത്തിവെച്ചു. കയറ്റുമതിക്കായി ചൈനീസ് സര്‍ക്കാര്‍ ഒരു പുതിയ നിയന്ത്രണ സംവിധാനം  നടപ്പിലാക്കും വരെയാണ് ഈ തീരുമാനം.

Add Zee News as a Preferred Source

റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍, അമേരിക്കന്‍ സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളിലേക്ക് സപ്ലൈകള്‍ എത്തുന്നത് ശാശ്വതമായി തടയാന്‍ കഴിയും.

ട്രംപിന്റെ ശിക്ഷാപരമായ വ്യാപാര യുദ്ധത്തിനെതിരായ ചൈനയുടെ പ്രതികാരത്തിന്റെ ഭാഗമാണ് ഈ ഔദ്യോഗിക നടപടി.  ഇലക്ട്രിക് വാഹനം, ഊര്‍ജ്ജം, ഇലക്ട്രോണിക്സ് വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന 17 മൂലകങ്ങളുടെ, 90 ശതമാനവും ചൈനയാണ് ഉത്പാദിപ്പിക്കുന്നത്. 

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 54 ശതമാനമായി ഉയര്‍ത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പ്രതികാരമായി, ഏപ്രില്‍ 2 ന് ചൈന അപൂര്‍വ ഭൂമി മൂലകങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 

ചൈന കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്ന എര്‍ത്ത് ലോഹങ്ങള്‍ ഇലക്ട്രിക് കാറുകള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍, മിസൈലുകള്‍, ബഹിരാകാശ പേടകങ്ങള്‍, ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News