Goldsman Sachs: വ്യാപാര യുദ്ധം; എണ്ണയുടെ വില ബാരലിന് 40 ഡോളറില്‍ താഴുമെന്ന്,ഗോള്‍ഡ്മാന്‍ സാച്ച്സ് മുന്നറിയിപ്പ്

ആഗോള എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലാണ് ഈ മുന്നറിയിപ്പ്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 07:23 PM IST
  • ട്രംപ് ഭരണകൂടത്തിന്റെ നടപടികളും ചൈനയുടെ എതിര്‍പ്പും മൂലം ആരംഭിച്ച വ്യാപാര യുദ്ധം രൂക്ഷമാകുന്നത് ആഗോള ഊര്‍ജ്ജ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
  • എണ്ണവിലയിലെ കുറവ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കും, ഇത് ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തും.
Goldsman Sachs: വ്യാപാര യുദ്ധം; എണ്ണയുടെ വില ബാരലിന് 40 ഡോളറില്‍ താഴുമെന്ന്,ഗോള്‍ഡ്മാന്‍ സാച്ച്സ് മുന്നറിയിപ്പ്

ആഗോളതലത്തില്‍ എണ്ണയുടെ വില ബാരലിന് 40 ഡോളറില്‍ താഴെയാകുമെന്ന് അമേരിക്കന്‍ നിക്ഷേപക ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ച്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലാണ് ഈ മുന്നറിയിപ്പ്. 

Add Zee News as a Preferred Source

ട്രംപ് ഭരണകൂടത്തിന്റെ നടപടികളും ചൈനയുടെ എതിര്‍പ്പും മൂലം ആരംഭിച്ച വ്യാപാര യുദ്ധം രൂക്ഷമാകുന്നത് ആഗോള ഊര്‍ജ്ജ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിലൂടെ ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 65.05 ഡോളറാണ്. ഈ വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണിയില്‍ കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂഡ് ഓയില്‍ വിലയിലെ കുറവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെങ്കിലും ,യുഎസിനും,ചൈനയ്ക്കും ഇത് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. എണ്ണവിലയിലെ കുറവ് പെട്രോള്‍, ഡീസല്‍, മറ്റ് സാധനങ്ങള്‍ എന്നിവയുടെ വില കുറയ്ക്കാന്‍ സഹായിക്കും. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും. അതെസമയം എണ്ണവിലയിലെ കുറവ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കും, ഇത് ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News