Trade War: പ്രതികാര യുദ്ധം; ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 245% വരെ തീരുവ ചുമത്തി യുഎസ്

പ്രതികാര നടപടികളുടെ ഫലമായി ചൈനീസ്  ഇറക്കുമതിക്ക് 245% വരെ തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 03:50 PM IST
  • ചൈനീസ് ഇറക്കുമതികള്‍ക്ക് 245% വരെ പുതിയ തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
  • സാമ്പത്തിക ശക്തിയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപ് വ്യാപാര നയം ആരംഭിച്ചതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
  • യുഎസിന്റെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി .
Trade War: പ്രതികാര യുദ്ധം; ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 245%  വരെ തീരുവ ചുമത്തി യുഎസ്

യുഎസും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ചൈനയ്ക്ക് കനത്ത തിരിച്ചടിയുമായി യുഎസ്. ചൈനീസ് ഇറക്കുമതികള്‍ക്ക് 245% വരെ പുതിയ തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, സെമികണ്ടക്ടറുകള്‍, തുടങ്ങിയ ഹെവി റെയര്‍ എര്‍ത്ത് ലോഹങ്ങള്‍, കാന്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഹൈടെക് വസ്തുക്കളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ചൈനയുടെ തീരുമാനത്തെ തുടര്‍ന്നാണിത്.

Add Zee News as a Preferred Source

Also Read: CMRL: എസ്എഫ്ഐഒ റിപ്പോർട്ടിൻമേൽ തുടർനടപടി; മാസപ്പടി കേസിൽ സിഎംആർഎൽ ഹൈക്കോടതിയിലേക്ക്

പ്രതികാര നടപടികളുടെ ഫലമായി ചൈനീസ്  ഇറക്കുമതിക്ക് 245% വരെ തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂലകങ്ങള്‍, ലോഹങ്ങള്‍, കാന്തങ്ങള്‍ എന്നിവയുടെ  കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ചൈന അറിയിച്ചു. കയറ്റുമതിക്കായി ചൈനീസ് സര്‍ക്കാര്‍ ഒരു പുതിയ നിയന്ത്രണ സംവിധാനം  നടപ്പിലാക്കും വരെയാണ് ഈ തീരുമാനം. പുതിയ നിയന്ത്രണ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍, അമേരിക്കന്‍ സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളിലേക്ക് സപ്ലൈകള്‍ എത്തുന്നത് ശാശ്വതമായി തടയും. ചൈനയുടെ ഈ നിലപാടിന് തിരിച്ചടിയായിട്ടാണ് ചൈനയ്ക്ക് മേലുളള യുഎസിന്റെ പുതിയ പ്രഖ്യാപനം. 

അതെസമയം സാമ്പത്തിക ശക്തിയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപ് വ്യാപാര നയം ആരംഭിച്ചതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 75-ലധികം രാജ്യങ്ങള്‍ ഇതിനകം സന്നദ്ധരായിട്ടുണ്ട്. ചൈന ഒഴികെയുളള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് അമേരിക്ക മരവിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തിയ കൃത്യമായ താരിഫ് നിരക്ക് വ്യക്തമാക്കിയിട്ടില്ലെങ്കിലും, തീരുവകള്‍ 245% വരെ ഉയര്‍ന്നേക്കാമെന്നും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 125% തീരുവ വര്‍ദ്ധിപ്പിച്ചു. ഇതിനു പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145% തീരുവ വര്‍ദ്ധിപ്പിച്ച് ട്രംപ് തിരിച്ചടിച്ചു. ദേശീയ സുരക്ഷാ അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ താരിഫ് വര്‍ദ്ധനവോ കയറ്റുമതി നിയന്ത്രണങ്ങളോ ഉണ്ടാകുമോ എന്ന് വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം യുഎസിന്റെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീഷണിയും സമ്മര്‍ദ്ദം ചെലുത്തുന്നതും നിര്‍ത്തുകയാണ് വേണ്ടതെന്നും മന്ത്രാലയം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News