വാഷിങ്ടണ്‍ : ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് . 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ചില രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും, യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിക്കൊണ്ടിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 125 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ 10 മുതല്‍ ചൈന യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ഉയര്‍ത്തിയതിന് പ്രതികാരമായിട്ടാണ് ഈ നീക്കം.
അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ അമേരിക്കന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ഡൗ ജോണ്‍സ് സൂചിക 8 ശതമാനം ഉയര്‍ന്നു. 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 12 ശതമാനവും, എസ് ആന്‍ഡ് പി 500 ഒന്‍പത് ശതമാനവും മുന്നേറി. ജപ്പാനിലെ നിക്കി 225 സൂചിക 8.34 ശതമാനത്തിലധികം ഉയര്‍ന്നു, അതേസമയം തായ്വാനിലെ വെയ്റ്റഡ് സൂചിക 9 ശതമാനത്തിലധികം ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ച്ചയില്‍ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടി ഡോളര്‍ മാഞ്ഞുപോയിടത്ത് നിന്നാണ് ഓഹരി സൂചികകളുടെ തിരിച്ചുവരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









