പൂന്തോട്ട പരിപാലനത്തിന് ഇങ്ങനെ വരണം, ട്രംപിന്‍റെ ഭാര്യയ്ക്ക് ട്രോള്‍ പൂരം

പൂന്തോട്ട പരിപാലനത്തിനിറങ്ങി ട്രോളന്മാര്‍ക്ക് തല വെച്ച് കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപ്.

Last Updated : Aug 30, 2018, 06:08 PM IST
പൂന്തോട്ട പരിപാലനത്തിന് ഇങ്ങനെ വരണം, ട്രംപിന്‍റെ ഭാര്യയ്ക്ക് ട്രോള്‍ പൂരം

വാഷിംഗ്ടണ്‍: പൂന്തോട്ട പരിപാലനത്തിനിറങ്ങി ട്രോളന്മാര്‍ക്ക് തല വെച്ച് കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപ്.

ഒരു പൂന്തോട്ടം പരിപാലിക്കുന്നത് അത്ര മോശം കാര്യമല്ല. എന്നാല്‍, ലക്ഷങ്ങള്‍ വില വരുന്ന ഉടുപ്പിട്ട് പൂന്തോട്ടം പരിപാലിക്കുന്നത് പ്രശ്നമാണ്. വൈറ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടമുണ്ടാക്കുന്നതിന് സഹായിക്കുന്നതിന്‍റെ ചിത്രങ്ങള്‍  മെലാനിയ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം.

നാലിഞ്ച് നീളമുള്ള ഹൈഹീല്‍ ചെരിപ്പിനൊപ്പം  ഏതാണ്ട് 50,000 രൂപയുടെ ഡിസൈനര്‍ സ്‌കര്‍ട്ടും, 3 ലക്ഷം രൂപയുടെ ഉടുപ്പും ധരിച്ചാണ് അവര്‍ പൂന്തോട്ട പരിപാലനത്തിനെത്തിയത്. ഉയരമുള്ള ചെരിപ്പിട്ട് മണ്ണില്‍ നിന്ന് കിളയ്ക്കുന്നതിന്‍റെ ചിത്രങ്ങളാണ് മെലാനിയക്ക് വിനയായത്. 

കൂര്‍ത്ത ഹീലുള്ള ചെരിപ്പ് ധരിച്ച് മണ്ണിലിറങ്ങി പണിയെടുക്കാനാകില്ലെന്നും, ഹീല്‍ മണ്ണിലാഴ്ന്ന് ചെരിപ്പ് ധരിച്ചയാള്‍ വീഴാനാണ് സാധ്യതയെന്നും ട്രോളന്മാര്‍ കണ്ടുപിടിച്ചതോടെയാണ് മെലാനിയക്ക് മേലെ തലങ്ങും വിലങ്ങും ട്രോള്‍ വീഴാന്‍ തുടങ്ങിയത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം മെലാനിയ കൈക്കോട്ട് പിടിച്ച് പൂന്തോട്ടത്തില്‍ വന്ന് നിന്നതാണെന്ന രീതിയിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. മുമ്പും മെലാനിയയുടെ 'പൂന്തോട്ട പരിപാലനം' ട്രോളുകള്‍ക്കിടയാക്കിയിട്ടുണ്ട്. ടൈറ്റ് ജീന്‍സും ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും, സണ്‍ ഗ്ലാസുമെല്ലാം അണിഞ്ഞായിരുന്നു അന്ന് മെലാനിയ പൂന്തോട്ടത്തില്‍ പണിക്കിറങ്ങിയിരുന്നത്. 
 

More Stories

Trending News