)
കെയ്റോ: ഗാസയിലെ യുദ്ധം പൂർണമായും അവസാനിച്ചു. ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചതോടെ രണ്ടു വർഷ നീണ്ട യുദ്ധത്തിന് വിരാമമായിരിക്കുകയാണ്.
കരാറിൽ യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് ഒപ്പുവെച്ചത്. എന്നാൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചിട്ടില്ല. ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുക്കുന്നത്. ഗാസ സമാധാന കരാറിൻറെ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിൽ നടക്കും എന്നാണ് റിപ്പോർട്ട്. ഹമാസിൻറെ നിരായുധീകരണം, ഇസ്രായേൽ സൈന്യത്തിൻറെ പൂർണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും.
ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഗാസയിലെ സമാധാനത്തിനായി ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ചത് 20 ഇന സമാധാന പദ്ധതിയാണ്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബന്ദിമോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന്തായിരുന്നു കരാർ. കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും ഇസ്രയേലിൽ തിരിച്ചെത്തുകയായിരുന്നു.
അതുപോലെ ഇസ്രയേൽ തടവറയിൽ കഴിഞ്ഞിരുന്ന പലസ്തീൻ ബന്ദികളുടെ കൈമാറ്റവും നടക്കുന്നുണ്ട്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങൾ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത സ്വന്തം മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങി എത്തികൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.