)
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും അമേരിക്കയിൽ 100% തീരുവ പ്രഖ്യാപിച്ചു. അതായത്, യുഎസിനു പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ അമേരിക്കയിൽ റിലീസ് ചെയ്യണമെങ്കില്‍ നിര്‍മ്മാതാക്കള്‍ 100 ശതമാനം തീരുവ നല്‍കണം. ഈ നടപടി അന്താരാഷ്ട്ര ബോക്സ് ഓഫീസ് വരുമാനത്തെ സാരമായി ബാധിച്ചേക്കാം. ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ തീരുവ പ്രഖ്യാപനം നടത്തിയത്. "ഒരു കുഞ്ഞില്‍ നിന്നും മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ നിര്‍മ്മാണ വ്യവസായത്തെ അമേരിക്കയില്‍ നിന്നും മോഷ്ടിച്ചിരിക്കുന്നു" എന്ന അടിക്കുറുപ്പോടെയാണ് ട്രൂത്ത് സോഷ്യലിൽ തീരുവ പ്രഖ്യാപിച്ചത്. തീരുവ എന്ന് പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിനിമാ തിയേറ്ററുകളിൽ അമേരിക്കൻ നിർമ്മിത സിനിമകളാണ് ആഭ്യന്തര വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നത്. മോഷൻ പിക്ചർ അസോസിയേഷൻ്റെ ഡാറ്റ പ്രകാരം, 2023-ൽ അമേരിക്കൻ സിനിമകൾ കയറ്റുമതിയിൽ 22.6 ബില്യൺ ഡോളറും വ്യാപാര മിച്ചത്തിൽ 15.3 ബില്യൺ ഡോളറും നേടിയിട്ടുണ്ട്.
ഇന്ത്യൻ സിനിമയെ എങ്ങനെ ബാധിക്കും
അമേരിക്കയിൽ ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൻ്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമകളുടെ വലിയ വിപണിയാണ് വടക്കേ അമേരിക്ക. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൂടുതല്‍ വിദേശ വിപണികളിലേക്ക് ഇന്ത്യന്‍ സിനിമകളെത്തിയിട്ടുണ്ടെങ്കിലും ബോളിവുഡ്, ടോളിവുഡ് സിനിമകളെ സംബന്ധിച്ച് ഇപ്പോഴും അമേരിക്ക തന്നെയാണ് പ്രധാന വിദേശ വിപണി.
രജനീകാന്തിൻ്റെ അടുത്തിടെ ഇറങ്ങിയ ചിത്രം 'കൂലി' വിദേശത്തുനിന്നും ഏകദേശം 177 കോടി രൂപയിലധികം കളക്ഷന്‍ നേടി. ഇതില്‍ 35 ശതമാനത്തിലധികം അമേരിക്കയിൽ നിന്നാണ് ലഭിച്ചത്. ഇന്ത്യൻ സിനിമകള്‍ക്ക് അമേരിക്കന്‍ വിപണികളിലുള്ള സ്വാധീനം ചില്ലറയല്ല, എന്നാൽ ട്രംപിൻ്റെ തീരുവ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ സാധ്യതകളെല്ലാം മങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.