H-1B Visa Fees Hike: എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി; ഇന്ത്യൻ ടെക്കികളെ ബാധിക്കും

ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക

Written by - Ajitha Kumari | Last Updated : Sep 20, 2025, 09:13 AM IST
  • ട്രംപ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ചു
  • ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അനുവദിക്കുന്നതാണ്‌ എച്ച് വണ്‍ ബി വിസ
H-1B Visa Fees Hike: എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി; ഇന്ത്യൻ ടെക്കികളെ ബാധിക്കും

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ്‌ എച്ച് വണ്‍ ബി വിസ.

Add Zee News as a Preferred Source

Also Read: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന് യുഎസ് പോലീസ്

ഈ നീക്കം എച്ച്-1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ ടെക്കികളെ വലിയ രീതിയിൽ ബാധിക്കും.  എച്ച്-1ബി വിസ ഫീസ് വർധനവ് പ്രഖ്യാപിച്ചു കൊണ്ട് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞത് ഓരോ വിസയ്ക്കും കമ്പനികൾ ഇനി പ്രതിവർഷം 100,000 ഡോളർ നൽകേണ്ടി വരുമെന്നാണ്. 

നിങ്ങൾ ഒരാളെ നിങ്ങളുടെ കമ്പനിയിലേക്ക് പരിശീലിപ്പിക്കാൻ പോകുകയാണെങ്കിൽ ഞങ്ങളുടെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് അടുത്തിടെ ബിരുദം നേടിയവരെ പരിശീലിപ്പിക്കുക, അമേരിക്കക്കാരെ പരിശീലിപ്പിക്കുക. ജോലികൾ എടുക്കാൻ പുറത്തുനിന്ന് ആളുകളെ കൊണ്ടുവരുന്നത് നിർത്തുക. യുഎസ് ബിരുദധാരികൾക്ക് മുൻഗണന നൽകാനാണ് ഈ നയം ലക്ഷ്യമിടുന്നതെന്നും ലുട്നിക് പറഞ്ഞു.

Also Read: ദുർഗാ പൂജയ്ക്ക് മുന്നോടിയായി ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും ബമ്പർ സമ്മാനം

ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ത്ഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ നല്‍കുന്നത്. എന്നാല്‍ വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇതു മാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News