Trump and Nethanyahu Meet : ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച നാളെ വൈറ്റ്ഹൗസില്‍;ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ പ്രധാന വിഷയം

ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിര്‍ത്തല്‍ കരാര്‍ സാധ്യതയുമാകും ട്രംപ്-നെതന്യാഹു ചര്‍ച്ചയില്‍ പ്രധാനമായും സംസാരിക്കുക.

Written by - Zee Malayalam News Desk | Last Updated : Apr 6, 2025, 01:04 PM IST
  • ട്രംപുമായുള്ള നിര്‍ണായക ചര്‍ച്ചക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാളെ അമേരിക്കയില്‍.
  • കഴിഞ്ഞ മാസം ഗാസയില്‍ അപ്രതീക്ഷിത ബോംബാക്രമണത്തിലൂടെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.
  • ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഭാഗമായി ഗാസയില്‍ 50,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു.
Trump and Nethanyahu Meet : ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച നാളെ വൈറ്റ്ഹൗസില്‍;ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ പ്രധാന വിഷയം

തെൽ അവീവ്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള നിര്‍ണായക ചര്‍ച്ചക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാളെ അമേരിക്കയില്‍ എത്തും. ട്രംപ് പ്രസിഡന്റ്  ആയതിന് ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന രണ്ടാമത്തെ യോഗമാണിത്.

Add Zee News as a Preferred Source

ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിര്‍ത്തല്‍ കരാര്‍ സാധ്യതയുമാകും ട്രംപ്-നെതന്യാഹു ചര്‍ച്ചയില്‍ പ്രധാനമായും സംസാരിക്കുക. കഴിഞ്ഞ മാസം ഗാസയില്‍ അപ്രതീക്ഷിത ബോംബാക്രമണത്തിലൂടെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. അതില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

താരിഫ് പ്രശ്നം,  ബന്ദികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍, ഇസ്രായേല്‍-തുര്‍ക്കി ബന്ധങ്ങള്‍, ഇറാനിയന്‍ ഭീഷണി, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരായ പോരാട്ടം എന്നിവയെക്കുറിച്ച് ട്രംപും നെതന്യാഹുവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഭാഗമായി ഗാസയില്‍ 50,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. 

അതെസമയം അടുത്ത മാസം ഗള്‍ഫ് പര്യടനം നടക്കാനിരിക്കെ, അറബ് സമ്മര്‍ദത്തെ പൂര്‍ണമായും ട്രംപ് അവഗണിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News