മയപ്പെടാതെ ട്രംപ്;അമേരിക്കയും ചൈനയും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്!

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ അമേരിക്ക ഉത്തരവ് ഇട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 

Last Updated : Jul 23, 2020, 07:53 AM IST
മയപ്പെടാതെ ട്രംപ്;അമേരിക്കയും ചൈനയും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്!

ന്യുയോര്‍ക്ക്:ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ അമേരിക്ക ഉത്തരവ് ഇട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 
കാര്യമായ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.

ചൈനയോട് വിട്ട് വീഴ്ച്ച വേണ്ടെന്ന സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെത്,

അതേസമയം ഏകപക്ഷീയവും പ്രകോപന പരവുമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ എതിര്‍ നടപടിയുണ്ടാകും എന്നും ചൈന പ്രതികരിച്ചു.

വുഹാനിലെയും ഹോങ്കോങ്ങിലെയും കോണ്‍സുലേറ്റുകള്‍ പൂട്ടിക്കുന്നതിന് ചൈനയും ആലോചിക്കുന്നതായാണ് വിവരം.

ഇവിടങ്ങളില്‍ ചൈനാ വിരുദ്ധ സമരങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൈന ആരോപിക്കുന്നു.

ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് യു എസ് ജസ്റ്റിസ് വകുപ്പ് 
മുന്നറിയിപ്പ് നല്‍കിയിരുന്നു,അമേരിക്കന്‍ കമ്പനികളുടെ വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തവകാശമുള്ള വിവരങ്ങളും 
വന്‍ തോതില്‍ മോഷ്ടിക്ക പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു, 

Also Read:ഇന്ത്യ, US വിദേശനയത്തിന്‍റെ പ്രധാന പങ്കാളി, ചൈനയുടെ ഭീഷണിയ്ക്കെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കണം; മൈക്ക് പോംപിയോ

 

ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് പൂട്ടണം എന്ന അമേരിക്കന്‍ ഭരണ കൂടത്തിന്റെ ഉത്തരവ് വന്നതിന് പിന്നാലെ 
കോണ്‍സുലേറ്റ് വളപ്പില്‍ വന്‍ തോതില്‍ രേഖകള്‍ കൂട്ടിയിട്ട് കത്തിച്ചതായും റിപ്പോര്‍ട്ട്‌ ഉണ്ട്.

കഴിഞ്ഞ കുറേക്കാലമായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം ഇപ്പോള്‍ നയതന്ത്ര ഏറ്റുമുട്ടലായി 
മാറിയിരിക്കുകയാണ്.കൊറോണ വൈറസ്‌ ചൈനയുടെ സൃഷ്ടിയാണ് എന്ന ആരോപണം പലപ്പോഴും അമേരിക്കയുടെ 
ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

More Stories

Trending News