)
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ഉന്നതതല ഉച്ചകോടി ഉക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനോ താൽക്കാലികമായി നിർത്തിവെക്കുന്നതിനോ ഉള്ള കരാറില്ലാതെ അവസാനിച്ചതായി റിപ്പോർട്ട്. ഈ ചർച്ചയിൽ ഉക്രൈൻ-റഷ്യ വെടിനിർത്തലിൽ തീരുമാനം ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ല എങ്കിലും പല കാര്യങ്ങളിലും ധാരണയായതായി ട്രംപ് പറഞ്ഞു. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിട്ടുണ്ട്. ചർച്ചയിലെ ധാരണകളെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടർ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇവർ തമ്മിൽ ധാരണകൾ എന്തെല്ലാമുണ്ടാകുമെന്ന കാര്യത്തിൽ ഇരുവരും വ്യക്തത നൽകിയിട്ടില്ല. വിഷയത്തിൽ യുക്രൈൻ സഹോദര രാജ്യമാണെന്നായിരുന്നു പുടിന്റെ പ്രതികരണം. എങ്കിലും വിഷയത്തിൽ റഷ്യക്ക് പല ആശങ്കകളുണ്ടെന്നും, സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ചർച്ച തുടരുമെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് ഉക്രൈനോ യൂറോപ്യൻ രാജ്യങ്ങളോ മുതിരരുതെന്നും. ഉക്രൈൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും പുടിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.