മ​ക്മാ​സ്റ്റ​റെ ട്രം​പ് പു​റ​ത്താ​ക്കി; ബോള്‍ട്ടണ്‍ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

  

Last Updated : Mar 23, 2018, 10:20 AM IST
മ​ക്മാ​സ്റ്റ​റെ ട്രം​പ് പു​റ​ത്താ​ക്കി; ബോള്‍ട്ടണ്‍ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാ​ഷിം​ഗ്ട​ണ്‍: യുഎസിലെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് എ​ച്ച്‌.​ആ​ര്‍. മ​ക്മാ​സ്റ്റ​റെ യു​എ​സ് പ്ര​സി​ഡന്റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് പു​റ​ത്താ​ക്കി. വൈ​റ്റ്ഹൗ​സി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ല്‍ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ നീ​ക്കം. 

മു​ന്‍ യുഎ​ന്‍ സ്ഥാ​ന​പ​തി ജോ​ണ്‍ ബോ​ള്‍​ട്ട​ണാ​ണ് പു​തി​യ എ​ന്‍​എ​സ്‌എ.  മു​ന്‍ സേ​നാ​ജ​ന​റ​ലാ​യ മ​ക്മാ​സ്റ്റ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പം​പു​ല​ര്‍​ത്താ​ന്‍ ട്രം​പി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉണ്ടായിരുന്നു. മ​ക്മാ​സ്റ്റ​ര്‍ വ​ഴ​ങ്ങാ​ത്ത​യാ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ദൈ​ര്‍​ഘ്യ​മേ​റി​യ​തും പ്ര​സ​ക്തി​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ട്രം​പ് വി​മ​ര്‍​ശി​ച്ചി​രു​ന്നു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ട്രം​പ് നി​യ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​ണ് ബോ​ള്‍​ട്ട​ണ്‍. റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി​യു​മാ​യി ഉ​പ​രോ​ധം നീ​ക്കു​ന്ന​ത് സംബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും മു​ന്‍​പ് ച​ര്‍​ച്ച ചെ​യ്​തെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മൈ​ക്കി​ള്‍ ഫ്ലി​ന്‍ രാ​ജി​വെ​ച്ചി​രു​ന്നു.

Trending News