'കൊനാന്‍' അടുത്ത ആഴ്ച വൈറ്റ്ഹൗസിലെത്തും

കൊനാന്‍റെ ചിത്രം നേരത്തെ ട്രംപ്‌ പുറത്തുവിട്ടിരുന്നുവെങ്കിലും പേര് രഹസ്യമായി വച്ചിരിക്കുകയായിരുന്നു.  

Last Updated : Nov 1, 2019, 11:42 AM IST
'കൊനാന്‍' അടുത്ത ആഴ്ച വൈറ്റ്ഹൗസിലെത്തും

വാഷിംഗ്‌ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്‌ദാദിയെ കൊലപ്പെടുത്താന്‍ നടത്തിയ രഹസ്യ ദൗത്യത്തില്‍ പങ്കെടുത്ത മിടുക്കനായ നായയുടെ പേര് വെളിപ്പെടുത്തി ട്രംപ്.

'കൊനാന്‍' എന്നാണ് ആ മിടുക്കന്‍റെ പേര്. സിറിയിയിലെ ഇദ്‌ലിബില്‍ നടന്ന പ്രത്യേക ദൗത്യത്തില്‍ മഹത്തായ സേവനമാണ് കൊനാന്‍ എന്ന നായ നടത്തിയത്.

കൊനാന്‍റെ ചിത്രം നേരത്തെ ട്രംപ്‌ പുറത്തുവിട്ടിരുന്നുവെങ്കിലും പേര് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഓപ്പറേഷനില്‍ പങ്കെടുത്ത സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റിനെ തിരിച്ചറിയാന്‍ കാരണമായേക്കാം എന്ന കാരണത്താലായിരുന്നു അന്ന് പേരു വെളിപ്പെടുത്താതിരുന്നത്.

ഇന്നാലിപ്പോള്‍ കൊനാനെ അമേരിക്കന്‍ ഹീറോ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല നിലവില്‍ മിഡില്‍ ഈസ്റ്റിലുള്ള കൊനാന്‍ അടുത്തയാഴ്ച വൈറ്റ്‌ ഹൗസില്‍ എത്തുമെന്നും ട്രംപ്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ്‌ കൊനാന്‍. 

തന്നെ കൊല്ലാന്‍ യുഎസ് ദൗത്യസംഘമെത്തിയെന്നറിഞ്ഞതോടെ പരിഭ്രാന്തനായി ഓടി രക്ഷപെടാന്‍ നോക്കിയ ബാഗ്ദാദിക്ക് പിന്നാലെ ദൗത്യ സംഘത്തിനൊപ്പമുള്ള നായ്ക്കളും കൂടെയുണ്ടായിരുന്നു. 

തങ്ങള്‍ പിടിക്കപ്പെടും എന്ന ഘട്ടമെത്തിയപ്പോള്‍ ബാഗ്ദാദിയും കുടുംബവും ശരീരത്തില്‍ വച്ച് കെട്ടിയിരുന്ന ബോംബുകള്‍ പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ പൊട്ടിത്തെറിയിലാണ് കൊനാന് പരിക്കേറ്റത്. 

ഇതിനിടയില്‍ അബൂബക്കര്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചു. അമേരിക്കയുടെ പ്രഖ്യാപനത്തിന് നാലു ദിവസത്തിനു ശേഷമാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Trending News