)
വാഷിംഗ്ടൺ: ഇസ്രയേലുമായുള്ള സമാധാന കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പുമായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ പാലിക്കാൻ ഒരു അവസരം കൂടി ഹമാസിനു നൽകും എന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായ് തുടരുന്ന ആക്രമണങ്ങൾ സമാധാന കരാറിനെ ബാധിക്കും എന്നതിനാലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനിസുമായ് വൈറ്റ് ഹൌസിൽ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയത്.
സമാധാന കരാറിനു ശേഷം, കൊല്ലപ്പെട്ട ബന്ധികളുടെ ശരീരം കൈമാറാൻ ഹമാസ് മടി കാണിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തുവെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, വെടിനിർത്തൽ കരാറിൽ ഹമാസ് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസിൻ്റെ ഉന്നത മധ്യസ്ഥനായ ഖലീൽ അൽ ഹയ്യ ഈജിപ്തിലെ മാധ്യമങ്ങളോട് അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.