വാഷിംഗ്‌ടൺ: കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടൻ നിർത്തിവെക്കുമെന്ന് അമേരിക്കൻ പ്രസിഡ്ന്റ് ഡൊണാൾഡ് ട്രംപ്. ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുന്ന കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ട്രംപിന്റെ ഈ നീക്കം.
Also Read: എട്ടാം ശമ്പള കമ്മീഷൻ: ലെവൽ 6 ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്രയാകും? അറിയാം
ഈ നികുതിയിലൂടെ അമേരിക്കൻ കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചിലവുണ്ടാകും എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണ് എന്നത് വ്യക്തമാക്കിക്കൊണ്ട് എല്ലാ ചർച്ചകളും നിർത്തിവെയ്ക്കാൻ ട്രംപ് തീരുമാനിച്ചത്. ട്രംപ് ഇക്കാര്യം ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. കാനഡ അമേരിക്കയുടെ മേൽ പലവിധ നികുതികൾ ചുമത്തുകയാണെന്നും നികുതിയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനെ കോപ്പിയടിക്കുകയാണെന്നും കുറ്റപ്പെടുത്തിയ ട്രംപ് ഒരാഴ്ചക്കുള്ളിൽ പകരം നികുതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ക്ഷീരോല്‍പ്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്. സമാനമായ നികുതി ഈടാക്കുന്ന യൂറോപ്യൻ യൂണിയനെ കാനഡ കോപ്പിയടിക്കുകയാണ്. അത്യന്തം മോശമായ ഈ നികുതി മൂലം കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തങ്ങൾ നിർത്തിവെക്കുകയാണെന്നും. കനേഡിയൻ ബിസിനസുകൾ അമേരിക്കയിൽ എത്ര നികുതി അടയ്‌ക്കേണ്ടിവരുമെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കുമെന്നുമാണ് ട്രംപ് കുറിച്ചിരിക്കുന്നത്.
Also Read: മേട രാശിക്കാർക്ക് സന്തോഷമേറും, മിഥുന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ട്രംപിന്റെ ഈ പുതിയ വ്യാപാര യുദ്ധത്തോട് കാനഡ പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുമായി എല്ലാ ചർച്ചകളും നടത്തുമെന്നും കനേഡിയൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ജൂൺ 2024 മുതലാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. ഈ തീരുമാനം ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയ എല്ലാവരെയും ബാധിക്കും. അതുപോലെ ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമൻമാരെയും ഈ തീരുമാനം ബാധിക്കും. ഈ നികുതി കമ്പനികൾ നൽകി തുടങ്ങേണ്ടത് ജൂൺ 30 മുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









