)
വാഷിങ്ടൺ: ലോക രാജ്യങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. ചർച്ചയിൽ വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ല. എങ്കിലും ചർച്ച ഫലപ്രദമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തുമെന്ന് പറഞ്ഞ ട്രംപ് സങ്കീർണമായ ഭൂമി വിട്ടുകൊടുക്കൽ ചർച്ച റഷ്യയും ഉക്രൈനും തമ്മിലാകണമെന്നും അതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ പുട്ടിൻ-സെലെൻസ്കി ചർച്ച നടത്തിയേക്കുമെന്നും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.
തുടർന്ന് റഷ്യ-ഉക്രൈൻ-യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു. യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവർ ചർച്ച നടത്തി.
ഉക്രൈന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ചർച്ചയിൽ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കുമെന്നും. ആദ്യം വെടിനിർത്തൽ വേണമെന്ന് ജൻമനിയും ഫ്രാൻസും ചർച്ചയിൽ ആവശ്യപ്പെട്ടുവെന്നും. ചർച്ചയ്ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്. റഷ്യ–ഉക്രൈൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുട്ടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തയാറെന്ന് സെലെൻസ്കിയും അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.