ഇറക്കുമതി കാറുകള്‍ക്ക് ഭീഷണിയായി ട്രംപിന്‍റെ പുതിയ പ്രഖ്യാപനം

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും തീരുവ ചുമത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.

Last Updated : Mar 4, 2018, 01:44 PM IST
ഇറക്കുമതി  കാറുകള്‍ക്ക് ഭീഷണിയായി ട്രംപിന്‍റെ പുതിയ പ്രഖ്യാപനം

വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും തീരുവ ചുമത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.

വിവേകശൂന്യമായ വാണിജ്യ ഇടപാടുകളിലൂടെ മറ്റ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ തീരുവ ചുമത്താനുള്ള തീരുമാനം യുഎസിന് തിരിച്ചടിയാകുമെന്നാണ് ഐഎംഎഫിന്‍റെ വിലയിരുത്തല്‍.

സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. 

More Stories

Trending News