)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഈ വർഷം നാല് തവണയാണ് ഇരുവരം തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി എന്ന് ട്രംപ് അടുത്തിടെ ആവർത്തിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഇസ്രായേൽ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ALSO READ: ട്രംപിൻ്റെ ആധിപത്യത്തെ ചെറുക്കാൻ ചൈനയും ഉത്തര കൊറിയയും കൈ കോർക്കുന്നു
കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ യോഗത്തിനിടെ അറബ്, മുസ്ലീം നേതാക്കൾക്ക് മുമ്പാകെ പദ്ധതി ആദ്യമായി അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഗാസയിൽ അവശേഷിക്കുന്ന 48 ബന്ദികളെ ഹമാസ് രണ്ട് ദിവസത്തിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു. പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈനിക ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്നും, ഇസ്രയേൽ സൈന്യം ക്രമേണ പിൻവാങ്ങുമെന്നും പദ്ധതിയിൽ പറയുന്നതായി സൂചന.
നിലവിൽ ഇസ്രയേൽ ആക്രമണം പലസ്തീനിൽ വർദ്ദിച്ച് വരുന്ന സാഹചര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.