ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സൈദ് അക്ബറുദ്ദീന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഞായറാഴ്ച പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

Last Updated : Jan 14, 2018, 01:40 PM IST
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സൈദ് അക്ബറുദ്ദീന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഞായറാഴ്ച പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെയോടെ പാകിസ്ഥാന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍റെയും പാകിസ്ഥാന്‍ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് അക്കൌണ്ട് ഹാക്ക് ആയതായി മനസിലായത്. വെരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് ആ സമയത്ത് കാണാതെയാവുകയും ചെയ്തിരുന്നു. 

കുറച്ചു സമയത്തിനുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തു. പാകിസ്ഥാനില്‍ രാഷ്ട്രീയ നേതാക്കളുടെയും മറ്റു പ്രമുഖരുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല.

Trending News