തായ്‌ലന്‍ഡില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ നാല് പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരുക്കേറ്റു

 തായ്‌ലന്‍ഡില്‍  വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടുസ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. നിരവധി പേര്‍ക്ക് പരുക്ക്. തെക്കന്‍ തായ്‌ലന്‍ഡിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാത്രി മുതല്‍ സ്ഫോടന പരമ്പരഅരങ്ങേറിയത്. 

Last Updated : Aug 12, 2016, 12:27 PM IST
തായ്‌ലന്‍ഡില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ നാല് പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരുക്കേറ്റു

ബാങ്കോക്ക്:  തായ്‌ലന്‍ഡില്‍  വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടുസ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. നിരവധി പേര്‍ക്ക് പരുക്ക്. തെക്കന്‍ തായ്‌ലന്‍ഡിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാത്രി മുതല്‍ സ്ഫോടന പരമ്പരഅരങ്ങേറിയത്. 

പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്ഫോടനം. തുടർന്ന് 90 മിനിട്ടുകൾക്കുള്ളിൽ എട്ടു സ്ഫോടനങ്ങൾ നടന്നു. ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ നാലു പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഹുവ ഹിന്‍ നഗരത്തിലുള്ള റിസോര്‍ട്ടില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. റിസോര്‍ട്ടിലെ ചെടി ചട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം.  സംഭവത്തില്‍, അഞ്ചു വിദേശികള്‍ അടക്കം 19 പേര്‍ക്ക് പരിക്കേറ്റു. 

പരുക്കേറ്റവരില്‍ അധികവും വിദേശീയരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്. ജര്‍മ്മനി, നെതര്‍ലാന്റ് , ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പരുക്കേറ്റവരില്‍ ഏറെയും.  എന്നാല്‍ സഫോടനത്തിന്‍റെ   ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Trending News