Shooting at Brown University: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടു വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ടു

Shooting at Brown University: വെടിവയ്പ്പിൽ എട്ടോളം പേര്‍ക്ക് പരിക്കേറ്റു

Written by - Vishnupriya S | Last Updated : Dec 14, 2025, 08:56 AM IST
  • മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
  • പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്.
Shooting at Brown University: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടു വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ  വെടിവെയ്പ്പ്. വെടിവെയ്പ്പിൽ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ എട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്. റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചീനിയറിങ് കെട്ടിടത്തിലാണ് അക്രമി വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പ് നടത്തിയ അക്രമിയെ കണ്ടെത്താനായിട്ടില്ല. യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം അരങ്ങേറുന്നത്. വെടിവെപ്പുണ്ടായതിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 

Add Zee News as a Preferred Source

കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ ഏഴു നിലയുള്ള എഞ്ചിനീയറിങ്, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. 100ലധികം ലാബുകളും ക്ലാസ് മുറുകളും ഓഫീസുകളുമുള്ള കെട്ടിടമാണിത്. വെടിവെയ്പ്പുണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് അപായ മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറികളിലെ മേശകള്‍ക്ക് അടിയിൽ വിദ്യാര്‍ത്ഥികള്‍ ഒളിക്കുകയും വെളിച്ചം അണയ്ക്കുകയുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News