close

News WrapGet Handpicked Stories from our editors directly to your mailbox

ലെകിമ ചുഴലിക്കാറ്റില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 45 കവിഞ്ഞു

പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്.   

Updated: Aug 13, 2019, 03:11 PM IST
ലെകിമ ചുഴലിക്കാറ്റില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 45 കവിഞ്ഞു

ബീജിംഗ്: ചൈനയില്‍ നാശംവിതച്ചുകൊണ്ട് ആഞ്ഞടിച്ച ലെകിമ ചുഴലിക്കാറ്റില്‍ മരണം 45 കവിഞ്ഞു. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്. ലെകിമ തെക്കന്‍ ഷാങ്ഹായിലെത്തിയപ്പോള്‍ മണിക്കൂറില്‍ 400 കിലോമീറ്ററായിരുന്നു വീശിയടിച്ചത്.  ശനിയാഴ്ച രാവിലെയാണ് ലെകിമ ചുഴലിക്കാറ്റ് കരതൊട്ടത്‌.

3 മണിക്കൂറിനുള്ളില്‍ 160 മില്ലിമീറ്റര്‍ മഴ പെയ്ത ഷെന്‍ജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലാണ് കൂടുതല്‍പേരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ മാത്രം 12.6 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 

ഷാങ്ഹായ് നഗരത്തില്‍ 2.53 ലക്ഷം പേരെ ഒഴിപ്പിച്ചു. 3,200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. ചൈനയില്‍ ഈ വര്‍ഷം വീശുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണ് ഈ ലെകിമ.