)
ഗാസ: ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗാസയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി അമേരിക്ക. അടുത്തിടെ സമാധാന കരാർ ലംഘിച്ചതിനാലാണ് അമേരിക്ക ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. വെടിനിർത്തൽ പാലിക്കുന്നതിനായ് യുഎസ് സെൻഡ്രൽ കമാൻ്റ് കഴിഞ്ഞ ആഴ്ച തെക്കൻ ഇസ്രയേലിൽ പുതിയ സിവിൽ മിലിട്ടറി കോർഡിനേഷൻ സെൻ്റർ സ്ഥാപിച്ചിരുന്നു. വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം കോർഡിനോഷൻ സെൻ്ററിന് പിന്തുണ നൽകുന്നതിനും കൂടിയാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ ഹമാസ് സമാധാന കരാർ ലംഘിക്കുന്നതായ് ഇസ്രയേൽ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ബന്ധികളുടെ ശരീരം കൈമാറാൻ ഹമാസ് മടി കാണിക്കുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചു. ഇതെ തുടർന്ന് പലസ്തീനിലേക്കുള്ള എല്ലാ സേവനങ്ങളും ഇസ്രയേൽ നിർത്തി വെച്ചിരുന്നു. തുടർന്ന് അമേരിക്കയുടെ സമ്മർദ്ദം കാരണം അമേരിക്കയിലേക്ക് സഹായം പുനരാരംഭിക്കുകയായിരുന്നു. ഇസ്രയേലുമായുള്ള സമാധാന കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.