UAE: യുഎഇക്കാരുടെ ശ്രദ്ധയ്ക്ക്..! ബാങ്ക് അക്കൗണ്ട് മിനിമം ബാലൻസ് 5,000 ദിർഹമാക്കില്ല

UAE: യുഎഇ സെൻട്രൽ ബാങ്കിന്റെയാണ് നിർദ്ദേശം

Written by - Zee Malayalam News Desk | Last Updated : May 27, 2025, 06:37 PM IST
  • ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നവരെ തീരുമാനം നടപ്പാക്കരുടെന്നും വാണിജ്യ ബാങ്കുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
  • മിനിമം ബാലൻസായി നിശ്ചയിച്ച് അയ്യായിരം രൂപ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് മാസം 25 ദിർഹം മുതൽ സർവ്വീസ് ചാർജ് ഈടാക്കാനായിരുന്നു ആദ്യ തീരുമാനം
UAE: യുഎഇക്കാരുടെ ശ്രദ്ധയ്ക്ക്..! ബാങ്ക് അക്കൗണ്ട് മിനിമം ബാലൻസ് 5,000 ദിർഹമാക്കില്ല

ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് അയ്യായിരം ദിർഹമാക്കാനുള്ള തീരുമാനം യുഎഇ റദ്ദാക്കി. സെൻട്രൽ ബാങ്കിന്റെയാണ് നിർദ്ദേശം. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നവരെ തീരുമാനം നടപ്പാക്കരുടെന്നും വാണിജ്യ ബാങ്കുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. മിനിമം ബാലൻസായി നിശ്ചയിച്ച് അയ്യായിരം രൂപ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് മാസം 25 ദിർഹം മുതൽ സർവ്വീസ് ചാർജ് ഈടാക്കാനായിരുന്നു ആദ്യ തീരുമാനം.

ജൂൺ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നു. സർവ്വീസ് ചാർജ് ഒഴിവാക്കാൻ മിനിമം ബാലൻസ് സൂക്ഷിക്കുകയോ ക്രെഡിറ്റ് കാർഡോ ബാങ്ക് വായ്പ എടുക്കുകയോ ചെയ്യേണ്ടിവരും. ഇതോടെ പ്രവാസികൾ അടക്കമുള്ളവർ ആകെ പ്രശ്നത്തിലായി. എന്നാൽ, പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾക്ക് ആശ്വസമാകും. നിലവിൽ 3000 ദിർഹമാണ് മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News