രണ്ടുതരം ഭരണാധികാരികളെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറല്‍; ഏറ്റെടുത്ത് മലയാളികള്‍

രണ്ടാമത്തെ തരക്കാരെക്കാൾ ആദ്യത്തെ തരക്കാർ വർദ്ധിക്കാത്തിടത്തോളം കാലം ഏതെങ്കിലും രാജ്യമോ ഭരണകൂടമോ വിജയിക്കില്ല എന്നും അദ്ദേഹം കുറിക്കുന്നു

Last Updated : Aug 27, 2018, 12:53 PM IST
രണ്ടുതരം ഭരണാധികാരികളെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറല്‍; ഏറ്റെടുത്ത് മലയാളികള്‍

ദുബായ്: രണ്ടുതരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് പരാമര്‍ശിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറല്‍. 

ലോകത്തെ ഭരണാധികാരികള്‍ രണ്ടുവിധമുണ്ടെന്ന് സൂചിപ്പിക്കുന്ന രണ്ട് ട്വീറ്റുകളാണ് അൽ മക്തൂം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒന്നാമത്തെ കൂട്ടർ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളവ കഠിനമാക്കുന്നവരാണെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. 

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തടസവാദങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റും ശ്രദ്ധേയമാകുകയാണ്.

 

 

അധികാരികൾ രണ്ടു തരക്കാരാണ്. അതിൽ ആദ്യത്തേത്, എല്ലാത്തരം നന്മകൾക്കും വഴി തുറക്കുന്നവരാണ്. ജനങ്ങളെ സേവിക്കുന്നത് അവർക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്. ജനജീവിതം സുഗമമാക്കുന്നതാണ് അവരുടെ ജീവിത സൗഭാഗ്യമായി അവര്‍ കാണുന്നത്. അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നവരാണവര്‍. അങ്ങനെയുള്ള ഭരണാധികാരികള്‍ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കണ്ടെത്തുന്നു. അവർ ജനനന്മ തേടുന്നു.

 

 

രണ്ടാമത്തെ കൂട്ടര്‍ എല്ലാ നന്മകളുടെയും വഴി അടയ്ക്കുന്നവരാകുന്നു. എളുപ്പമായവയെ അത്യന്തം ദുർഘടമാക്കുന്നതിനുള്ള പദ്ധതികളാണ് അത്തരക്കാർ ആവിഷ്കരിക്കുന്നത്. ആവശ്യങ്ങൾ നിറവേറ്റാൻ ജനം ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതിലാണ് അവർ സന്തോഷം കണ്ടെത്തുന്നത്.

രണ്ടാമത്തെ തരക്കാരെക്കാൾ ആദ്യത്തെ തരക്കാർ വർദ്ധിക്കാത്തിടത്തോളം കാലം ഏതെങ്കിലും രാജ്യമോ ഭരണകൂടമോ വിജയിക്കില്ല എന്നും അദ്ദേഹം കുറിക്കുന്നു.

Trending News