യുകെ സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ട് കാമ്പയിൻ ആരംഭിച്ചു. വിസ കാലാവധി കഴിഞ്ഞവരും, അനധികൃതമായി രാജ്യത്ത് തുടരുന്ന വിദ്യാർത്ഥികളും നാടുകടത്തൽ നേരിടേണ്ടിവരും.

വിസ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനായി യുകെ സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ട് കാമ്പയിൻ ആരംഭിച്ചു. വിസ കാലാവധി കഴിഞ്ഞവരും, അനധികൃതമായി രാജ്യത്ത് തുടരുന്ന വിദ്യാർത്ഥികളും നാടുകടത്തൽ നേരിടേണ്ടിവരും. യുകെയിൽ അനധികൃതമായി താമസിക്കുന്നവരെ നീക്കം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
വിസ കാലഹരണപ്പെട്ടെങ്കിലും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിലുള്ള ആശങ്കക്കിടയിലാണ് കൂപ്പറിന്റെ മുന്നറിയിപ്പ്. ബിബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഹോം ഓഫീസ് വഴി വിദ്യാർഥികളെ ഫോണിൽ മെസേജ് അയച്ചും ഇമെയിലിലൂടെയും ബന്ധപ്പെട്ടു.
നിലവിൽ ഏകദേശം 10,000 വിദ്യാർഥികളുടെ വിസ കാലാവധി അവസാനിക്കാറായി, അവർക്ക് ഇതിനകം തന്നെ അറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. വിദ്യാർഥി വിസയുടെ കാലാവധി കഴിഞ്ഞ് യുകെയിൽ താമസിച്ചാൽ ഉടനടി പുറത്താക്കൽ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
സന്ദേശത്തിൽ പറയുന്നത്
യുകെ ഹോം ഓഫീസ് അയച്ച സന്ദേശങ്ങളിൽ പറയുന്നത് ഇങ്ങനെ, "യുകെയിൽ തുടരാൻ നിങ്ങൾക്ക് നിയമപരമായ അവകാശമില്ലെങ്കിൽ രാജ്യം വിട്ട് പോകണം. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നീക്കം ചെയ്യും."
യോഗ്യതയില്ലാത്ത അഭയാർഥി അപേക്ഷകൾ നിരസിക്കുമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. യുകെയിൽ പഠിച്ച ശേഷം ചില വിദ്യാർത്ഥികൾ അഭയാർഥികളായി അപേക്ഷിക്കാൻ ശ്രമിക്കുന്നത് സർക്കാരിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
സ്വന്തം രാജ്യങ്ങളിലെ സാഹചര്യങ്ങൾ നല്ലതാണെങ്കിലും ചില വിദ്യാർഥികൾ അഭയം തേടുന്നുണ്ടെന്ന് കൂപ്പർ ബിബിസിയോട് പറഞ്ഞു. “യഥാർത്ഥ അഭയാർഥികളെ ഞങ്ങൾ പിന്തുണയ്ക്കും. നിങ്ങളുടെ രാജ്യത്ത് മെച്ചപ്പെട്ട സാഹചര്യമാണെങ്കിൽ, കോഴ്സുകൾ പൂർത്തിയാക്കിയ ഉടൻ അഭയാർഥിത്വത്തിനായി അപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം നിർണായകം
ഹോം ഓഫീസിലെ ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം 16,000 പേർ വിദ്യാർഥി വിസയിൽ യുകെയിൽ പ്രവേശിച്ച ശേഷം അഭയാർഥിയായി അപേക്ഷ നൽകി. 2020നെ അപേക്ഷിച്ച് ആറിരട്ടി വർദ്ധനവാണ് അഭയാർഥി അപേക്ഷകളിൽ ഉണ്ടായത്.
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ നിയമപരമായ അനുസരണം നിലനിർത്തുന്നതിനുമുള്ള യുകെയുടെ ശ്രമമാണ് ഈ കാമ്പെയ്ൻ. നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിലൂടെയും വിസ കാലാവധി കർശനമായി നടപ്പിലാക്കുന്നതിലൂടെയും, അധികകാലം രാജ്യത്ത് തങ്ങുന്നത് തടയാനും അഭയാർത്തി സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.