Keir Starmer India vist:യുകെ പ്രധാനമന്ത്രി ഒക്ടോബർ 8 ന് ഇന്ത്യ സന്ദർശിക്കും, വിഷൻ 2035 പ്രധാന അജണ്ട

ബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിൽ നരേന്ദ്ര മോദിയോടൊപ്പം ബ്രിട്ടിഷ് പ്രധാന മന്ത്രി കേർ സ്റ്റാർമർ  പങ്കെടുക്കും. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 5, 2025, 11:28 AM IST
  • രണ്ട് വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം മെയ് 6 ന് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.
  • കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 99% തീരുവ ഒഴിവാക്കി.
  • മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിൽ നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹവും പങ്കെടുക്കും.
Keir Starmer India vist:യുകെ പ്രധാനമന്ത്രി ഒക്ടോബർ 8 ന് ഇന്ത്യ സന്ദർശിക്കും, വിഷൻ 2035 പ്രധാന അജണ്ട

മുംബൈ: ബ്രിട്ടിഷ് പ്രധാന മന്ത്രി കേർ സ്റ്റാർമർ ഒക്ടോബർ 8 ന് ഇന്ത്യ സന്ദർശിക്കും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിൽ നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹവും പങ്കെടുക്കും. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
രണ്ട് വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം മെയ് 6 ന് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ജൂലൈ 24 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കേർ സ്റ്റാർമറിൻ്റെയും സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 99% തീരുവ ഒഴിവാക്കിയിരുന്നു. 

Add Zee News as a Preferred Source

ALSO READ: യുക്രൈൻ റെയിൽവെ സ്റ്റേഷനുനേരെ റഷ്യൻ ഡ്രോൺ ആക്രമണം, 1 മരണം, 30 പേർക്ക് പരുക്ക്

കേർ സ്റ്റാർമാൻ്റെ ഇന്ത്യ സന്ദർശനത്തിലെ പ്രധാന അജണ്ട

1. 'വിഷൻ 2035' ന് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപര പങ്കാളിത്തത്തിൻ്റെ പുരോഗതി ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. 
2. വ്യാപാര കരാർ നൽകുന്ന അവസരങ്ങളെക്കുറിച്ച് ഇരു നേതാക്കളും, വ്യവസായ പ്രമുഖരുമായ് ചർച്ച ചെയ്യും.
3. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തുന്നതിനു പുറമേ, നേതാക്കൾ വ്യവസായ വിദഗ്ധർ, നയരൂപകർത്താക്കൾ, നൂതനാശയക്കാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News