മുംബൈ: ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ഇന്ത്യൻ സൈന്യത്തിന് യുകെ നിർമ്മിച്ച ലൈറ്റ് വെയ്റ്റ് മിസൈലുകൾ വിതരണം ചെയ്യുന്നതിനായി 468 മില്യൺ ഡോളറിൻ്റെ കരാറിൽ ബ്രിട്ടൻ ഒപ്പുവെച്ചു.
ബ്രിട്ടിഷ് പ്രധാനമന്ത്രി മുംബൈയൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. തേൽസ് നിർമ്മിക്കുന്ന ലൈറ്റ് വേറ്റ് മൾട്ടിറോൾ മിസൈലുകളുമായി ബന്ധപ്പെട്ടാണ് പുതിയ കരാർ. നിലവിൽ യുക്രൈനിനും ഇതേ മിസൈലുകളാണ് നൽകുന്നത്.
യുകെയും ഇന്ത്യയും തമ്മിലുള്ള ആയുധ പങ്കാളിത്തത്തിന് പുതിയ കരാർ വഴിയൊരുക്കുമെന്നും, നിലവിൽ ഇരു സർക്കാരും കരാറിനെ കുറിച്ചുള്ല ചർച്ചയിലാണെന്നും റിപ്പോർട്ട്.
ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി ബ്രിട്ടൻ്റെ പ്രതിരോധ മേഖലയ്ക്ക് കഴിഞ്ഞ ഒരു വർഷമായി സ്റ്റാർമർ പിന്തുണ നൽകിവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









