close

News WrapGet Handpicked Stories from our editors directly to your mailbox

കോടികള്‍ ചിലവാക്കി മൈക്കിള്‍ ജാക്സണായ യുവാവ്!!

മകന്‍റെ ആഗ്രഹത്തിന് ഒപ്പമാണെങ്കിലും അവന്‍റെ ആരോഗ്യ കാര്യത്തില്‍ ഭയമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്

Sneha Aniyan | Updated: Feb 11, 2019, 05:34 PM IST
കോടികള്‍ ചിലവാക്കി മൈക്കിള്‍ ജാക്സണായ യുവാവ്!!

രാധനാപാത്രമായ മൈക്കിള്‍ ജാക്സണെ പോലെയാകാന്‍ യുവാവ് ചിലവാക്കിയത് 2 കോടിയിലധികം രൂപ!! 

അമേരിക്കന്‍ പോപ്‌ ഗായകനായ മൈക്കള്‍ ജാക്സന്‍റെ കടുത്ത ആരാധകനായ അര്‍ജന്‍റീന സ്വദേശി ലിയോ ബ്ലാങ്കോയാണ്  കോടികള്‍ ചിലവാക്കി ശസ്ത്രക്രിയ ചെയ്തത്. 

മൈക്കിൾ ജാക്സന്‍റെ കടുത്ത ആരാധകനായി മാറിയ ഈ യുവാവ് 11 ശസ്ത്രക്രിയയ്ക്ക് പുറമേ നിരവധി സൗന്ദര്യവർദ്ധക നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. മൈക്കിൾ ജാക്സന്‍റെ ഏകദേശ രൂപം സ്വന്തമാക്കിയ ഈ ഇരുപത്തിരണ്ടുകാരന്‍ പൂര്‍ണ രൂപമെത്താന്‍ ഇനിയും ശസ്ത്രക്രിയയ്ക്ക് തയാറാണ്. 

രണ്ട് ഓടോപ്ലാസ്റ്റി സര്‍ജറി, മൂന്നു ലിപോസക്ഷന്‍ സര്‍ജറി, നാല് റൈനോപ്ലാസ്റ്റി സര്‍ജറി എന്നിവയ്ക്ക് പുറമേ രണ്ട് ഹ്യലുറോനിക് ആസിഡ്- ബോടോക്സ്  പ്രയോഗങ്ങള്‍ എന്നിവയും ലിയോ ഇതുവരെ നടത്തി. 

15 വയസ്സില്‍ തുടങ്ങിയ ഈ മാറ്റം അടുത്തിടെ നടത്തിയ 'മന്‍ഡിബുലര്‍ കോണ്‍ടറിംഗ്' എന്ന ശസ്ത്രക്രിയ വരെ എത്തി നില്‍കുകയാണ്‌. 

മനസ് നിറയെ മൈക്കിള്‍ ജാക്ക്സണെ കൊണ്ടു നടക്കുന്ന ഈ ചെറുപ്പക്കാരന്‍ ശരീരം കൊണ്ടും അദ്ദേഹത്തെപ്പോലെയാകാന്‍ ആഗ്രഹിക്കുകയാണ്. മകന്‍റെ ആഗ്രഹത്തിന് ഒപ്പമാണെങ്കിലും അവന്‍റെ ആരോഗ്യ കാര്യത്തില്‍ ഭയമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്