close

News WrapGet Handpicked Stories from our editors directly to your mailbox

കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല -യുഎന്‍

തിങ്കളാഴ്ച പാക്കിസ്ഥാന്‍റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.

Sneha Aniyan | Updated: Sep 11, 2019, 05:22 PM IST
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല -യുഎന്‍

യുണൈറ്റഡ് നേഷന്‍സ്: അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം തള്ളി യുഎന്‍.

ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ നിലപാട്. 

കശ്മീര്‍ വിഷയത്തില്‍ ഗുട്ടെറസ് ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. 

ബിയാരിറ്റ്‌സിലെ ജി-7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ഗുട്ടെറസ് പിന്നീട് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും കൂടിക്കാഴ്ച നടത്തി.

തിങ്കളാഴ്ച പാക്കിസ്ഥാന്‍റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.

ഇതിന് ശേഷമാണ് കാശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും യുഎന്‍ നിലപാടെടുത്തത്. 

ജമ്മു-കശ്മീരിനു വേണ്ടി നിലപാട് സ്വീകരിക്കണമെന്നും കശ്മീരികൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അഭ്യർത്ഥിച്ചിരുന്നു.

വിഷയത്തില്‍ യു.എന്‍. അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പാക്കിസ്ഥാനന്‍റെ ആവശ്യം.

എന്നാല്‍ പാക്കിസ്ഥാന്‍ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വാദങ്ങള്‍ തെറ്റാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.