)
ഇടക്കാല സർക്കാർ രൂപീകരണത്തിനായി കാത്തിരിക്കുകയാണ് നേപ്പാൾ. രാജ്യത്തെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, കരസേനാ മേധാവി അശോക് രാജ് സിഗ്ഡൽ ഇന്ന് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ശീതൾ നിവാസ് സന്ദർശിച്ചു. രാജ ഭരണം പുനഃസ്ഥാപിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നോപ്പാളിലെ ഓണലൈൻ പോർട്ടലായ മൈ റിപ്പബ്ലിക്കിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.ജെൻ-സി പ്രക്ഷോഭവും, മരണവും ആരോപിച്ച് സൈന്യത്തിൻ്റെ മധ്യസ്ഥതയിലൂടെ രാജ ഭരണം കൊണ്ടുവരാനും, മതേതരത്വം, ഫെഡറലിസം തുടങ്ങിയവ അവസാനിപ്പിക്കാൻ ഗൂഡാലോചന നടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ALSO READ: 2000 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തി, 200 ൽ അധികം പേരെ വ്യോമമാർഗം എത്തിക്കാൻ പദ്ധതി
നേപ്പാളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, പ്രസിഡൻ്റ് രാമചന്ദ്ര പൗഡേൽ, സൈനിക മേധാവി അശോക് രാജ് സിഗ്ഡേൽ, ഇടക്കാല സർക്കാരിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി എന്നിവരുൾപ്പെടുന്ന ഉന്നത തല യോഗം ചേരുമെന്ന് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.