US Attack Against Houthi: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 38 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരിക്കേറ്റു

ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് .

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 01:13 PM IST
  • മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനിക സ്ഥാപനമായ പെന്റഗണ്‍ ഇതുവരെ പ്രികരിച്ചിട്ടില്ല.
  • ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്.
  • കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്നത്.
US Attack Against Houthi: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 38 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരിക്കേറ്റു

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്താണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 102 പേര്‍ക്ക് പരിക്കേറ്റതായും, 38 പേര്‍ കൊല്ലപ്പെട്ടതായും ഹൂതികള്‍ അവകാശപ്പടുന്നത്. അതെസമയം മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനിക സ്ഥാപനമായ പെന്റഗണ്‍ ഇതുവരെ പ്രികരിച്ചിട്ടില്ല.

Add Zee News as a Preferred Source

ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്  (സെന്റ്കോം) പറഞ്ഞു. യെമനിലെ ഇറക്കുമതിയുടെ 70 ശതമാനവും മാനുഷിക സഹായത്തിന്റെ 80 ശതമാനവും റാസ് ഇസ, ഹൊദൈദ, അസ്-സാലിഫ് തുറമുഖങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആ തുറമുഖത്തെയാണ് അമേരിക്ക ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്. അല്‍ മസീറ ടിവി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ റാസ് ഇസ തുറമുഖം ആണെന്ന് പേലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തി നശിക്കുകയായിരുന്നു. 

ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഹൂതികള്‍ക്കെതിരെ യുഎസ് നടത്തിയ മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.  ചെങ്കടലിലെ ചരക്ക് നീക്കത്തിന് തടസപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News