വാഷിങ്ടണ്‍: യമനിലെ ഹൂതികളുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യം ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. യുഎസിന്റെ യുദ്ധകപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുള്ള നിലപാടാണിതെന്നാണ് ട്രംപിന്റെ പ്രതികരണം.
ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഏറ്റുവെന്നുമാണ് റിപ്പോർട്ട്. ഹൂതികള്‍ക്ക് പിന്തുണ നൽകുന്ന ഇറാനും ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹുതികൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നുമായിരുന്നു ഇറാന് ട്രംപ് നൽകിയ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.