ടെഹ്റാൻ: അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണാത്മകമായി നീങ്ങിയ ഇറാൻ ഡ്രോൺ വെടിവെച്ചിട്ട് അമേരിക്കൻ സൈന്യം. ഇറാന്റെ ഷാഹേദ്-139 ഡ്രോൺ ആണ് അമേരിക്കൻ സൈന്യം വെടിവെച്ചിട്ടത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഡ്രോണിനെ തകർത്തത്.
കപ്പലിനും അതിലെ ജീവനക്കാർക്കും ഭീഷണിയാണെന്ന് കണ്ടതിനാലാണ് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ വെടിവെച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ കപ്പൽ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെ അന്താരാഷ്ട്ര ജലപാതയിലായിരുന്നു. അമേരിക്കൻ സേനാംഗങ്ങൾക്കോ ഉപകരണങ്ങൾക്കോ യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു. എന്തിനാണ് ഡ്രോൺ കപ്പലിനെ സമീപിച്ചത് എന്നതിൽ വ്യക്തതയില്ലെന്നും ക്യാപ്റ്റൻ ടിം ഹോക്കിൻസ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനിടയിലാണ് സംഭവം. അതേസമയം, അന്താരാഷ്ട്ര ജലപാതയിൽ നിരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും കാരണം അന്വേഷിക്കുകയാണെന്നും ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









