Trump Travel Ban: 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി ട്രംപ്

Donald Trump: ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്ര നിരോധിക്കുന്ന പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2025, 09:47 AM IST
  • അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, ഇറാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളും നിരോധനത്തിൽ ഉൾപ്പെടുന്നു
  • ഏഴ് രാജ്യങ്ങൾക്ക് കൂടി വിസയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
Trump Travel Ban: 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി ട്രംപ്

വാഷിംഗ്‌ടൺ: 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു. 

Also Read: തന്റെ സമയം കഴിഞ്ഞുവെന്ന് മസ്‌ക്! ട്രംപുമായി പിണങ്ങി, ഇനി ഡോജില്‍ ഇല്ല

അഫ്ഗാനിസ്ഥാൻ, മ്യാൻമാർ, റിപ്പബ്ലിക് ഓഫ് കോംഗോ, ചാഡ്, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, ഇറാൻ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നത്. ഈ വിലക്ക് തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

ബുറുണ്ടി, ക്യൂബ, ലാവോസ്, ടോഗോ, സിയറ ലിയോൺ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഭാഗിക വിലക്കും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെയും ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കണം എന്നാണ് ട്രംപ് ഒപ്പുവെച്ച പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Also Read: ശനിയും ബുധനും ചേർന്ന് കേന്ദ്ര യോഗം; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി ഒപ്പം അപ്രതീക്ഷിത ധനലാഭവും!

നമ്മുടെ രാജ്യത്തേക്ക് വന്ന് നമ്മെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്ന അപകടകാരികളായ വിദേശികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന തന്റെ വാഗ്ദാനം പ്രസിഡന്റ് ട്രംപ് നിറവേറ്റുകയാണ് എന്നാണ് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്‌സൺ എക്സിലൂടെ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News