വാഷിംഗ്ടൺ: ഇറാൻ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത്. 10 ദശലക്ഷം ഡോളർ അതായത് ഏകദേശം 92 കോടിയിലധികം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെക്കുറിച്ചു വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ വരെയുള്ള പ്രതിഫലത്തിന് പുറമെ ആവശ്യം വന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മാറുന്നതിനുള്ള പുനരധിവാസ സഹായത്തിനും അർഹതയുണ്ടായിരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.
ഈ പരസ്യ പ്രഖ്യാപനം നടത്തിയത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ്. 1979-ലെ ഇറാൻ്റെ ഇസ്ലാമിക വിപ്ലവത്തിനുശേഷം സ്ഥാപിതമായ ഒരു സൈനിക സംഘടനയാണ് IRGC, ഇറാൻ്റെ പരമോന്നത നേതാവിന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഇറാനിലെ ഷിയാ പുരോഹിതന്മാരെ സംരക്ഷിക്കുന്നക്കാൻ ചുമതലപ്പെട്ടവരാണ് IRGC.
ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചത് എന്തുകൊണ്ട്?
യുഎസ് ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവാകുന്നത്. ഇതിനിടയിൽ മൊജ്തബ ഖമേനിക്ക് ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ടെങ്കിലും ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത മൊജ്തബ വ്യാഴാഴ്ച തന്റെ ആദ്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. യുഎസും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തിലാണ് സുപ്രീം ലീഡർ ആയിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചത്. പ്രതികാരമായി ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നിരവധി ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയും ഇത് ആഗോള വ്യോമയാന പ്രവർത്തനങ്ങളെയും എണ്ണവിലയെയും ബാധിച്ചു.
ഏതൊക്കെ ഇറാനിയൻ ഉദ്യോഗസ്ഥരെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്?
ഇറാൻ്റെ പരമോന്നത നേതാവിനൊപ്പം ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇൻ്റലിജൻസ് മന്ത്രി എസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമെനി, ഖമേനിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടാണ് അമേരിക്ക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ കമാൻഡർ, ഇറാൻ്റെ പ്രതിരോധ കൗൺസിൽ സെക്രട്ടറി എന്നിവരുൾപ്പെടെ മറ്റ് പേരുകളും പട്ടികയിലുണ്ട്. എന്നാൽ ഇവരുടെ ചിത്രങ്ങളോ പേരുകളോ നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









