)
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ തീരുവ ആഗസ്റ്റ് 27 ന് പുലർച്ചെ 12:01 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
Also Read: ബിസിനസ് വഞ്ചനാ കേസിൽ ട്രംപിന് ആശ്വാസം
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ താരിഫുകൾ ആഗസ്റ്റ് 6 ന് ഒപ്പുവച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ 14329 നടപ്പിലാക്കുന്നുവെന്ന് പറയുന്നുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് അടിച്ചേൽപ്പിച്ച അധിക തീരുവയാണ് നാളെ മുതൽ നിലവിൽ വരാനിരിക്കുന്നത്. ഇതിനെതിരെ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യതയുടെ ചർച്ചയും നടക്കുന്നുണ്ട്.
യുഎസിന്റെ ഭീഷണി മറികടക്കാൻ റഷ്യ–ഇന്ത്യ–ചൈന കൂട്ടായ്മയുണ്ടാകുമോ എന്നാണ് ചർച്ചകൾ. ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവും ആഗസ്റ്റ് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു ചർച്ച എന്നത് ശ്രദ്ധേയം.
സമ്മർദത്തിലാക്കി നേട്ടം കൊയ്യാനുള്ള ട്രംപിന്റെ നയത്തിനു വശപ്പെടാതെ കടുംപിടിത്തം ഉപേക്ഷിച്ചു പരസ്പരം കൈകൊടുക്കാൻ ആർഐസി നേതാക്കൾ തുനിഞ്ഞേക്കുമെന്നും റിപ്പോർട്ടുണ്ട്. ആഗോള വിപണിയിൽ അമിതമായി ഡോളറിനെ ആശ്രയിക്കുന്നതാണ് ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കു കാരണമെന്നും വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ ഈ മൂന്നു രാജ്യങ്ങളും തമ്മിലൊരു ധാരണയോ കൂട്ടായ്മയോ ഉണ്ടായാൽ അതിനു മുന്നിൽ യുഎസിനു വിയർക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.