വാഷിങ്ടൺ: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭരണമാറ്റം മേഖലയിൽ അസ്ഥിരതക്ക് കാരണമാകുമെന്നാണ് ട്രംപ് പറയുന്നത്.
കഴിഞ്ഞ ദിവസം ഇതേ ആശയം ട്രംപ് പരസ്യമായി അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റിന്റെ നിലപാടിലും നമ്മുടെ സൈനിക നിലപാടിലും മാറ്റമൊന്നുമില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇന്നലെ അറിയിച്ചു.
നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ആദ്യം പ്രഖ്യാപിച്ചത് ഡോണൾഡ് ട്രംപാണ്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം നടന്നത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ആദ്യം പ്രതികരിക്കാതിരുന്ന ഇസ്രായേലും ഇറാനും അതിനുശേഷം അംഗീകരിക്കുകയായിരുന്നു.
Also Read: 500 വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ ഉൾപ്പെടെ 5 രാജയോഗങ്ങൾ; ഇവർ ധനം കൊണ്ട് അമ്മാനമാടും, നിങ്ങളും ഉണ്ടോ?
ഇതിനിടയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമണം നടത്തിയെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമുള്ള ഇസ്രായേലിന്റെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാനിൽ ഇനി ബോംബിടരുതെന്നും പൈലറ്റുമാരെ ഇസ്രയേൽ തിരിച്ചു വിളിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായേൽ ഇനി ബോംബ് വർഷിച്ചാൽ അത് കരാർ ലംഘനമാകുമെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇറാനെ ഇസ്രയേൽ ആക്രമിക്കില്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ പറയുന്നു.
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇസ്രയേൽ ശക്തമായി തിരിച്ചടി നൽകാനൊരുങ്ങുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തുടുത്തുവിട്ടെന്നും ഇത് പ്രതിരോധിച്ചുവെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങി. ഷെൽട്ടറുകളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









