ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ശ്‌​ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്  ഡൊണാൾഡ്  ട്രം​പ്. 

Last Updated : May 27, 2020, 11:40 PM IST
ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

വാഷിംഗ്‌ടണ്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ശ്‌​ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്  ഡൊണാൾഡ്  ട്രം​പ്. 

ത​നി​ക്ക് അ​തി​നു സാ​ധി​ക്കും. ഇ​ക്കാ​ര്യം ഇ​രു രാ​ജ്യ​ങ്ങ​ളേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ട്രംപിന്‍റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ  നൽകിയിട്ടില്ല. ഇന്ത്യന്‍ വ​ക്താ​ക്ക​ള്‍ ഇ​തു​വ​രെ ഈ  വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്.

അ​തി​ര്‍​ത്തി​യി​ല്‍ അടുത്തിടെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കുല ​ചുരത്തിലാണ്​​ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. നാ​ല്​ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്. 

ഇതേത്തുടര്‍ന്ന്  ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ചൈന  പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ  സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്.   മെയ് ആദ്യവാരം മുതല്‍  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

യുദ്ധത്തിന് സജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നിർദേശിച്ചിരിയ്ക്കുകയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സൈനികമായി ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Trending News