അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിന് ഫെബ്രുവരി 24 ന് എത്തും

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 ന് ഡല്‍ഹിയില്‍ എത്തും.ട്രംപിനൊപ്പം പ്രഥമ വനിത മേലാനിയ ട്രംപും ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Last Updated : Feb 11, 2020, 04:22 AM IST
  • അമേരിക്കന്‍ പ്രസിഡന്റ്‌ ഡല്‍ഹി അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.സന്ദര്‍ശനത്തില്‍ ട്രംപും മോദിയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.
അമേരിക്കന്‍ പ്രസിഡന്‍റ്  ട്രംപ് ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിന്  ഫെബ്രുവരി 24 ന് എത്തും

ന്യുയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 ന് ഡല്‍ഹിയില്‍ എത്തും.ട്രംപിനൊപ്പം പ്രഥമ വനിത മേലാനിയ ട്രംപും ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും സന്ദര്‍ശനം സഹായകരമാകുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഡല്‍ഹി അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.സന്ദര്‍ശനത്തില്‍ ട്രംപും മോദിയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.

ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.ഇപ്പോള്‍ വൈറ്റ് ഹൗസ് സന്ദര്‍ശന വിവരവും തീയതിയും അറിയിച്ചിരിക്കുകയാണ്.കഴിഞ്ഞ സെപറ്റംബറില്‍ "ഹൌഡി മോദി" പരിപാടിയില്‍ ട്രംപും മോദിയും ഒന്നിച്ച് പങ്കെടുത്തിരുന്നു.

ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക്‌ ക്ഷണിച്ചിരുന്നു.ഈ ക്ഷണം സ്വീകരിച്ച് കൊണ്ടാണ് ട്രംപിന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനം.

More Stories

Trending News