ട്രംപ്‌ സമാധാന സന്ദേശമോ മുന്നോട്ട് വെയ്ക്കുന്നത്?

ഇറാനുമായുള്ള സംഘര്‍ഷത്തിന്‍റെ പാശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൈന്യം എന്തിനും തയ്യാറാണെന്ന് പറഞ്ഞു.എന്നാല്‍ യുദ്ധപ്രഖ്യാപനം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.ഇറാന്‍റെ അഭിവൃദ്ധിയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ട്രംപ്‌ ഭീകര വാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കുകയും ചെയ്തു.ഇറാനുമായി സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ്‌ വ്യക്തമാക്കി.

Last Updated : Jan 9, 2020, 04:14 AM IST
  • നേരത്തെ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപെട്ടെന്ന് ഇറാന്‍ അവകാശപെട്ടിരുന്നു.ഇങ്ങനെ പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തില്‍ ആയിരുന്നിട്ടും അമേരിക്കന്‍ പ്രസിഡന്‍റ് കടുത്ത പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയില്ല അതെസമയം തീവ്രവാദത്തിനെതിരായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.അമേരിക്കയിലെ സൂക്ഷ്മവും കൃത്യവുമായ മിസ്സൈലുകള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെന്നും ട്രംപ്‌ പറഞ്ഞു.
ട്രംപ്‌ സമാധാന സന്ദേശമോ മുന്നോട്ട് വെയ്ക്കുന്നത്?

ഇറാനുമായുള്ള സംഘര്‍ഷത്തിന്‍റെ പാശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൈന്യം എന്തിനും തയ്യാറാണെന്ന് പറഞ്ഞു.എന്നാല്‍ യുദ്ധപ്രഖ്യാപനം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.ഇറാന്‍റെ അഭിവൃദ്ധിയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ട്രംപ്‌ ഭീകര വാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കുകയും ചെയ്തു.ഇറാനുമായി സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ്‌ വ്യക്തമാക്കി.

തന്‍റെ വാക്കുകളില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന നിലപാടും സ്വീകരിച്ചു.
സുലൈമാനി വധത്തെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ട്രംപ്‌ ഇറാന്‍ ആഗോള തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുകയാണെന്ന് പറഞ്ഞു.അതേസമയം തന്നെ ഐഎസ് തകര്‍ന്നാല്‍ നേട്ടം ഇറാനാണെന്നും പറഞ്ഞു.ഇറാനെതിരെ ലോകരാജ്യങ്ങള്‍ പ്രത്യേകിച്ചും നാറ്റോ ഇടപെടണമെന്നും ട്രംപ്‌ പറഞ്ഞു.ഇറാന്‍റെ ഭാഗത്ത് നുന്നും നിരന്തരം വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴും ട്രംപ്‌  യുദ്ധപ്രഖ്യാപനം നടത്തിയില്ല.ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ  അക്രമത്തില്‍ വലിയ നാശനഷ്ടമൊന്നും ഉണ്ടായില്ലെന്നും തങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെന്നും പറഞ്ഞു.

നേരത്തെ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപെട്ടെന്ന് ഇറാന്‍ അവകാശപെട്ടിരുന്നു.ഇങ്ങനെ പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തില്‍ ആയിരുന്നിട്ടും അമേരിക്കന്‍ പ്രസിഡന്‍റ് കടുത്ത പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയില്ല അതെസമയം തീവ്രവാദത്തിനെതിരായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.അമേരിക്കയിലെ സൂക്ഷ്മവും കൃത്യവുമായ മിസ്സൈലുകള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെന്നും ട്രംപ്‌ പറഞ്ഞു.

ഇങ്ങനെ സുലൈമാനി വധത്തെ ന്യായീകരിക്കുകയും തീവ്രവാദത്തിനെതിരായ നിലപാട് ആവര്‍ത്തിക്കുകയും ഇറാന്‍റെ അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ചെയ്ത ട്രംപ്‌ ആണവകരാറിനെതിരായ നിലപാട് വ്യക്തമാക്കുകയും മറ്റ് രാജ്യങ്ങളോട് ആണവ കരാറില്‍ നിന്നും പിന്മാറാന്‍ ആവശ്യപെടുകയും ചെയ്തു.ഇറാനില്‍ നടന്ന ആഭ്യന്തര പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 1500 ഓളം പേരെ ഇറാന്‍ കൊലപെടുത്തിയെന്നും സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ തീവ്ര വാദികള്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയതെന്നും ട്രംപ്‌ വ്യക്തമാക്കി.ഇങ്ങനെ ഇറാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ചും ട്രംപ്‌ പരാമര്‍ശിച്ചു.തീവ്രവാദത്തിനെതിരായ പോരാട്ടമാണ് അമേരിക്കയുടെ നടപടി എന്ന നിലപാടാണ് ട്രംപിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

More Stories

Trending News