കൊറോണയെ തടയാന്‍ ഇന്ത്യയില്‍ നിന്നും മലേറിയ മരുന്നുകള്‍ വേണമെന്ന് അമേരിക്ക

കൊറോണ അമേരിക്കയില്‍ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി ഇന്ത്യയില്‍ 

Updated: Apr 5, 2020, 09:42 AM IST
കൊറോണയെ തടയാന്‍ ഇന്ത്യയില്‍ നിന്നും മലേറിയ മരുന്നുകള്‍ വേണമെന്ന് അമേരിക്ക

ന്യുയോര്‍ക്ക്:കൊറോണ അമേരിക്കയില്‍ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി ഇന്ത്യയില്‍ 
നിന്നും മരുന്നുകള്‍ വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ കാര്യം ട്രംപ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
വൈറ്റ് ഹൌസില്‍ കൊറോണ വൈറസ് ടാസ്ക് ഫൊഴ്സിന്‍റെ അവലോകാന യോഗം ചേര്‍ന്നപ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാണ് റിപ്പോര്‍ട്ടുകള്‍,
മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് ഗുളികകളുടെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പെടുത്തിയിരിക്കുകയാണ്.

തങ്ങള്‍ക്ക് വേണ്ടി ഈ വിലക്കില്‍ ഇളവ് അനുവദിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം,ഡോക്ടര്‍ മാര്‍ നിര്‍ദേശം നല്‍കിയാല്‍ താനും മരുന്ന് 
കഴിക്കാന്‍ തയ്യാറാണ് എന്ന് ട്രംപ് പറഞ്ഞു.ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മ്മിക്കുന്നുണ്ട്,എന്നാല്‍ അവിടത്തെ കോടിക്കണക്കിന് വരുന്ന ജനങള്‍ക്ക് വേണ്ടി ഒരുപാട് 
മരുന്ന് ആവശ്യമുണ്ട്, സ്ട്രാട്ടജിക്ക് നാഷണല്‍ സ്റ്റോക്ക്‌ പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു.

Also Read:Corona Virus;ലോകം പൊരുതുന്നു;അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു!

അതേസമയം ട്രംപുമായി ഫോണില്‍ സംസാരിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.കൊറോണ വൈറസിനെതിരെ ഒരുമിച്ച് പൊരുതാന്‍ ധാരണയില്‍ എത്തിയെന്ന് ആ ട്വീറ്റില്‍ പറയുന്നു.അമേരിക്കയില്‍ രോഗം ബാധിച്ചവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

എന്നാല്‍ മലേറിയ മരുന്ന് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റില്‍ ഉള്‍പെടുത്തിയിട്ടില്ല,