)
വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പ്. രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. മിനിയാപോളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 8.45ന് ആയിരുന്നു ആക്രമണം.
പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണ്. പരിക്കേറ്റ കുട്ടികളിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്കയെന്നും അധികൃതർ പറയുന്നു.
അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായി മിനിയോപോളിസ് പോലീസ് മേധാവി അറിയിച്ചു. കിൻഡർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
സ്കൂളിന്റെ ജനാലകൾ വഴി അക്രമി വെടിയുതിർക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമി വെടിയുതിർത്തതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.