തപാലിലൂടെ വെളുത്ത പൊടി; ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ വനേസ ട്രംപ് ആശുപത്രിയില്‍.  വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചതോടെ അസ്വസ്ഥത അനുഭവപ്പെടുകയും ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ട്രംപിന്‍റെ മൂത്ത മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയാണ് വനേസ. 

Updated: Feb 13, 2018, 01:17 PM IST
തപാലിലൂടെ വെളുത്ത പൊടി; ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ വനേസ ട്രംപ് ആശുപത്രിയില്‍.  വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചതോടെ അസ്വസ്ഥത അനുഭവപ്പെടുകയും ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ട്രംപിന്‍റെ മൂത്ത മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയാണ് വനേസ. 

വെളുത്ത നിറത്തിലുള്ള പൊടിയാണ് തപാലില്‍ ലഭിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പൊടി വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. വനേസയും എന്‍റെ കുട്ടിയും സുരക്ഷിതരായി ഇരിക്കുന്നു എന്നറിഞ്ഞതില്‍ നന്ദി പറയുന്നുവെന്ന് ജൂനിയര്‍ ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.