27 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്പനി കൊടുത്തത് ഒരു ചെറിയൊരു സമ്മാനം.  അമേരിക്കയിലെ ബർഗർ കിങ്ങ് ജീവനക്കാരൻ കെവിൻ ഫോർഡിനാണ് ചെറിയ സമ്മാനം കൊടുത്ത് കമ്പനി തഴഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറിയ  ബാഗിലായി സിനിമാ ടിക്കറ്റും സ്റ്റാർബക്സ് കപ്പും മിഠായിയും അടങ്ങുന്നതായിരുന്നു കവർ.കമ്പനിയുടെ ആദരവേറ്റ് വാങ്ങി കെവിൻ നന്ദി പറയുന്ന വീഡിയോ വൈറലായതോടെയാണ് കെവിനായി സോഷ്യൽ മീഡിയ ഒരുമിച്ചത്. കെവിനായി സംഭാവനയാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി എല്ലാവരും അഭ്യർഥിച്ചത്.


ALSO READ: Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ


അത്തരത്തിൽ 300,000 ഡോളർ (2.36 കോടിയിലധികം രൂപ) ആണ് സംഭാവനയായി എത്തിയത്. ഇപ്പോഴും പൈസ വന്നു കൊണ്ടിരിക്കുകയാണ്. 54 വയസ്സുള്ള കെവിൻ മക്കാരൻ ഇന്റർനാഷണൽ എയർപോർട്ടിലെ ബർഗർ കിങ്ങ് ഔട്ട്‌ലെറ്റില്‍ 1995 മുതൽ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയിൽ കമ്പനിയുടെ ക്യാഷ്യറായും പാചകക്കാരനായും വരെ കെവിൻ ജോലി നോക്കി. ഇതിൻറെ ഭാഗമായാണ് കമ്പനി ഇയാളെ ആദരിച്ചതും. 


 



കെവിൻ ഫോർഡിന്റെ മകൾ സെറീന സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതി.“ആ വീഡിയോയിലെ മനുഷ്യൻ എന്റെ പിതാവാണ്. 27 വർഷമായി അദ്ദേഹം തന്റെ ജോലിയിലുണ്ട്.അതെ, ഒരു ദിവസം പോലും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ല.


Also Read: Viral Video: ​ഗതികെട്ടാൽ പിന്നെ പുല്ല് തിന്നുകയല്ലേ നിവർത്തിയുള്ളൂ... വൈറലായി നായകളുടെ വീഡിയോ


27 വർഷം മുമ്പ് എന്റെയും എന്റെ മൂത്ത സഹോദരിയുടെയും സംരക്ഷണം ലഭിച്ചപ്പോൾ അദ്ദേഹം ഒരു പിതാവായി ഈ ജോലിയിൽ പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് ഞങ്ങളുടെ കുടുംബത്തിൽ മാറ്റം വരുകയും അദ്ദേഹം പുനർവിവാഹം കഴിക്കുകയും ചെയ്‌തു. അപ്പോഴും അദ്ദേഹത്തിന് ഉത്തരവാദിത്തം കൂടുകയാണുണ്ടായത്- സെറീന പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.