Viral Video: ക്ലാസില്‍ വൈകിയാലും പോസിംഗ് ശരിയായ മതി!!

ഒട്ടും സമയം പാഴാക്കാതെ ഓടി വന്ന് മറ്റ് കുട്ടികളുടെ കൂട്ടത്തിലേക്ക് 'നൈസ്' ആയിട്ടങ്ങ് ലയിക്കുകയാണ് കക്ഷി ചെയ്തത്.

Sneha Aniyan | Updated: Feb 8, 2019, 05:08 PM IST
 Viral Video: ക്ലാസില്‍ വൈകിയാലും പോസിംഗ് ശരിയായ മതി!!

യോഗ ക്ലാസിലേക്ക് വൈകിയെത്തിയ ഒരു കൊച്ചുമിടുക്കന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വൈകിയെത്തിയ വിരുതന്‍ ഓടി വന്നു ക്ലാസില്‍ കയറുകയായിരുന്നു. ഇത് സാധാരണ എല്ലാവരും ചെയ്യുന്നതല്ലേ എന്നാണോ?എന്നാല്‍ അല്ല.. പാത്തും പതുങ്ങിയും വന്നു ക്ലാസില്‍ ഇരിക്കുകയല്ല ഈ വിരുതന്‍ ചെയ്തത്. 

ഒട്ടും സമയം പാഴാക്കാതെ ഓടി വന്ന് മറ്റ് കുട്ടികളുടെ കൂട്ടത്തിലേക്ക് 'നൈസ്' ആയിട്ടങ്ങ് ലയിക്കുകയാണ് കക്ഷി ചെയ്തത്. മറ്റ് കുട്ടികളുടെ കൂട്ടത്തിലേക്ക് പരമാവധി വേഗത്തിലോടിയെത്തുന്ന കുട്ടിയുടെ വീഡിയോ കാണുന്നവരുടെ ചുണ്ടില്‍ ചിരി വിരിയിക്കുമെന്ന് ഉറപ്പാണ്. 

എന്നാല്‍, ഈ കൊച്ചുമിടുക്കന്‍ ആരെന്നോ, ഈ വീഡിയോ എവിടെനിന്ന് എടുത്തതാണെന്നോ ഒന്നും വ്യക്തമല്ല. 
.